ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്കു സര്‍ക്കാര്‍ 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്) ഓണക്കിറ്റിനായി 53 കോടിയും ഉള്‍പ്പെടെ 253 കോടി രൂപ സര്‍ക്കാര്‍ അടിയന്തരമായി അനുവദിച്ചു.
ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
മുന്‍ സര്‍ക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. പുതുക്കിയ ബജറ്റില്‍ 315 കോടി രൂപ അനുവദിച്ചതില്‍ 20 കോടി ആദ്യം ലഭിച്ചിരുന്നു. ......
മറ്റൊരു സര്‍ക്കാര്‍ പദ്ധതിയും ജനങ്ങള്‍ ഇത്രയും സന്തോഷത്തോടെ ഈ അടുത്ത കാലത്തൊന്നും ഏറ്റെടുത്തിട്ടില്ല. പദ്ധതി സ്ത്രീകളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയെന്നും മന്ത്രി പറഞ്ഞു. ......
തിരുവനന്തപുരം: സെപ്റ്റംബർ 1-ന് ഡൽഹിയിൽ നടക്കുന്ന കേന്ദ്രസർക്കാർ വിരുദ്ധ ദേശീയ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്ന് പ്രത്യേക ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ. 18 കോച്ചുകളുള്ള മുഴുവൻ ട്രെയിനും പാർട്ടി ബുക്ക് ചെയ്തതോടെ, ഇത്തരത്തിൽ പ്രത്യേക ട്രെയിൻ വാടകയ്ക്കെടുത്ത് യാത്ര സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യ രാഷ്ട്രീയ പാർട്ടിയായി സിപിഐ മാറുകയാണ്.
പ്രതിഷേധ പരിപാടിയിൽ സംസ്ഥാനത്തുനിന്ന് ഏകദേശം 1,500 പ്രവർത്തകർ പങ്കെടുക്കും. ......
ന്യൂഡൽഹി: വർഷങ്ങളായി നീണ്ടുനിൽക്കുന്ന ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവത്കരണ നടപടികൾ നിർണായക ഘട്ടത്തിലെത്തിയതായി റിപ്പോർട്ടുകൾ. ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ പ്രേം വത്സ സ്ഥാപിച്ച കാനഡ ആസ്ഥാനമായ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഐഡിബിഐ ബാങ്കിൽ നിയന്ത്രണ ഓഹരി സ്വന്തമാക്കാനുള്ള മത്സരത്തിൽ മുന്നിലെത്തിയെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഈ ഇടപാട് യാഥാർഥ്യമായാൽ 5.5 മുതൽ 5.7 ബില്യൺ ഡോളർ (ഏകദേശം 47,000–49,000 കോടിരൂപ) വരെയായിരിക്കും മൂല്യം. ......
ദോഹ: അന്തരിച്ച 'ഫാദർ അമീർ' ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ ഇന്ത്യൻ ജനതയുടെയും സർക്കാരിന്റെയും ഔദ്യോഗിക അനുശോചനം അറിയിക്കാൻ കേന്ദ്രമന്ത്രി കിരൺ റിജു ദോഹയിലെത്തി. ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ഖത്തറിലെത്തിയത്.
ഔദ്യോഗിക സന്ദർശനത്തിനിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ അനുശോചനവും ആദരവും ഖത്തർ ഭരണകൂടത്തെ അറിയിച്ചു. ......
ദോഹ: അറബ് മാധ്യമ രംഗത്തിന്റെ ഗതിവിശേഷങ്ങളെ മാറ്റിമറിച്ച ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ അസാധാരണമായ ദർശനവും ദീർഘവീക്ഷണവും പ്രമേയമാക്കിയുള്ള 'അൽ ജസീറയും സ്ഥാപകനും' (Al Jazeera and the Founder) എന്ന ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു. മാറ്റങ്ങൾ സാധ്യമാണെന്ന് വിശ്വസിച്ച ഒരു മഹത്തായ ആശയത്തിൽ നിന്നാണ് അൽ ജസീറയുടെ ജനനമെന്ന് ഡോക്യുമെന്ററി വ്യക്തമാക്കുന്നു.
വൈവിധ്യമാർന്ന ശബ്ദങ്ങൾക്ക് വാതിൽ തുറന്നുകൊടുക്കാനും, ജനങ്ങൾക്ക് അവരുടെ ആശങ്കകളും ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പ്രകടിപ്പിക്കാൻ അവസരമൊരുക്കാനും ലക്ഷ്യമിട്ട് ഒരു സവിശേഷ അറബ് മാധ്യമ പ്ലാറ്റ്ഫോം സ്ഥാപിക്കാൻ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി മുന്നോട്ടുവെച്ച ആശയമാണ് അൽ ജസീറയായി മാറിയത്.
പ്രൊഫഷണലിസം, സ്വാതന്ത്ര്യം, സംവാദം എന്നിവയിലൂന്നിയ ഒരു മാധ്യമ സംസ്കാരം കെട്ടിപ്പടുക്കാൻ ഫാദർ അമീർ നടത്തിയ ശ്രമങ്ങളെയും, അൽ ജസീറയുടെ ആദ്യകാല അടിത്തറ പാകുന്നതിൽ അദ്ദേഹം വഹിച്ച സുപ്രധാന പങ്കിനെയും ഡോക്യുമെന്ററി എടുത്തുപറയുന്നു. ......
ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ സര്‍ക്കാരിന് നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിനാണ് പൂര്‍ണ്ണ അധികാരം എന്നും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ
ഇത്രയും പ്രമാദമായ കേസില്‍ മറ്റൊരു അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയാത്തത് ഇതുകൊണ്ടാണെന്നും അദ്ദേഹം പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എസ്.ഐ.ടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ അത് കോടതിയലക്ഷ്യമാകും. ......
ദോഹ: അന്തരിച്ച ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ ഖത്തറിന് നഷ്ടമായത് രാജ്യത്തിന്റെ ചരിത്രത്തെ മാറ്റിമറിച്ച ദീർഘദർശിയായ ഒരു ജനനായകനെയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. പരിമിതമായ പ്രകൃതിവിഭവങ്ങൾ മാത്രം കൈമുതലായുണ്ടായിരുന്ന ഒരു കൊച്ചുരാജ്യത്തെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള ആഗോള സാമ്പത്തിക ശക്തികളിലൊന്നാക്കി മാറ്റിയ അദ്ദേഹം, 'ആധുനിക ഖത്തറിന്റെ ശില്പി' എന്ന വിശേഷണത്തിന് അർഹനാണെന്ന് പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസികളും പത്രങ്ങളും വിലയിരുത്തുന്നു.
രാജ്യത്തെ നവീകരിക്കാനും സ്വാധീന മേഖലകൾ വിപുലീകരിക്കാനും ഖത്തറിന്റെ പ്രകൃതിവാതക സമ്പത്തിനെ ഫലപ്രദമായി വിനിയോഗിച്ച സമഗ്രമായ ഒരു വികസന പദ്ധതിക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്.
ഫാദർ അമീറിന്റെ ഭരണകാലത്ത് ഖത്തർ ഒരു ആഗോള സാമ്പത്തിക പവർഹൗസായി മാറിയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ......
ദോഹ: മിഡിൽ ഈസ്റ്റ്-വടക്കേ ആഫ്രിക്കൻ (MENA) മേഖലയിലെ നഗരസഭാ ഖരമാലിന്യ സംസ്കരണ രംഗത്ത് ഏറ്റവും മികച്ച നേട്ടം കൈവരിച്ച രാജ്യങ്ങളിലൊന്നായി ഖത്തറിനെ ലോകബാങ്ക് തെരഞ്ഞെടുത്തു. ലോകബാങ്ക് അടുത്തിടെ പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ടിലാണ്, മാലിന്യ സംസ്കരണത്തിലെ ഏറ്റവും ഉയർന്ന വികസന സൂചികയായ 'ഡെവലപ്മെന്റ് ബാൻഡ് 5' (DB5) പദവി ഖത്തർ സ്വന്തമാക്കിയത്. ......